കാറപകടം; മലയാളി യുവതി റിയാദിൽ മരിച്ചു
                                                            മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞു യുവതി മരിച്ചു. 4 പേർക്കു പരുക്കേറ്റു. മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസയാണ് (40) മരിച്ചത്. സൗദി സന്ദർശക വീസ പുതുക്കാൻ രാജ്യംവിടണമെന്ന നിയമം അനുസരിച്ച് ബഹ്റൈനിൽ പോയി മടങ്ങുമ്പോൾ അൽഖർജിൽ നിന്നും 159 കി.മീ അകലെ സഹനയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
ഖൈറുന്നിസയുടെ മകൻ മുഹമ്മദ് റൈഹാൻ, കുടുംബ സുഹൃത്ത് കരുവാരക്കുണ്ട് സ്വദേശി മുജീബ്, ഇദ്ദേഹത്തിന്റെ ഭാര്യ, കുട്ടി എന്നിവരെ പരുക്കുകളോടെ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഹമ്മദലിയുടെയും സീനത്തിന്റെയും മകളാണ് ഖൈറുന്നിസ. ഇവരുടെ 2 മക്കൾ (മുഹമ്മദ് റാസി, ഫാത്തിമ) എന്നിവർ നാട്ടിലാണ്.
ിുപ്ിപ
												
										
																	