വാക്‌സിനെടുക്കാതെ സൗദിയിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ അഞ്ച് ദിവസമാക്കി കുറച്ചു


കോവിഡ് വാക്‌സിനെടുക്കാതെ സൗദിയിലെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കാലാവധി അഞ്ച് ദിവസമാക്കി കുറച്ചു. ഇന്ത്യയില്‍ നിന്നും വാക്‌സിനെടുക്കാതെ വരുന്നവര്‍ സൗദിയിലേക്ക് പ്രവേശിക്കും മുന്നേ 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങണം. രാജ്യത്ത് കോവിഡ് ഇളവിന്റെ ഭാഗമായി സന്ദര്‍ശന വിസകള്‍ പുതുക്കുന്നതും നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ നിന്ന് വരണമെങ്കില്‍ സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണം എന്ന നിയമത്തില്‍ മാറ്റമില്ല. മറ്റു രാജ്യക്കാര്‍ക്കാണ് ഇത് വലിയ ഗുണമുണ്ടാക്കുക.

You might also like

Most Viewed