ഖത്തറിൽ നെയ്മാറിന് നടത്തിയ ശസ്ത്രക്രിയ വിജയകരം


ഖത്തറിന്റെ കായിക ആശുപത്രിയായ ആസ്‌പെതാറില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരവും ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെയ്ന്റ് ജര്‍മന്റെ കളിക്കാരനുമായ നെയ്മാറിന് നടത്തിയ ശസ്ത്രക്രിയ വിജയകരം. കണങ്കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് നെയ്മാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഇന്നലെ പുലര്‍ച്ചെയാണ് ശസ്ത്രക്രിയയ്ക്കായി നെയ്മാര്‍ ദോഹയിലെത്തിയത്.

ആസ്‌പെതാര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ കൂടിയായ പ്രൊഫ. പീറ്റര്‍. ഡി. ഹൂഗെ, പ്രശസ്ത കണങ്കാല്‍ ശസ്ത്രക്രിയ വിദഗ്ധനായ ഫോര്‍ട്ടിയസ് ക്ലിനിക്ക് ലണ്ടനിലെ ഡോ. പിയറെ ജെയിംസ് കാല്‍ഡര്‍, ബ്രസീലിയന്‍ സര്‍ജനും ദേശീയ ടീം ഡോക്ടറുമായ റോഡ്രിഗോ ലസ്മര്‍ എന്നിവരുള്‍പ്പെട്ട ശസ്ത്രക്രിയാ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ മാസമാണ് നെയ്മാറിന് കണങ്കാലില്‍ പരുക്കേറ്റത്.

article-image

eytey

You might also like

  • Lulu Exhange
  • NEC REMIT

Most Viewed