ഒമാൻ തീരപ്രദേശങ്ങളിൽ‍ കനത്ത മഴയ്ക്ക് സാധ്യത


മസ്‌കറ്റ്: ഒമാന്റെ തീരപ്രദേശങ്ങളിൽ‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറേബ്യൻ കടലിന്റെ തെക്കുകിഴക്കൻ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമർ‍ദ്ദം ശക്തമാകും. ഇതുമൂലം അടുത്ത 24 മണിക്കൂറിനകം അറബിക്കടൽ‍ കൂടുതൽ‍ പ്രക്ഷുബ്ധമാവാനും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും സിവിൽ‍ ഏവിയേഷന്റ്‌റെ അറിയിപ്പിൽ‍ പറയുന്നു.

വടക്ക് പടിഞ്ഞാറ് ദിശയിൽ‍ നീങ്ങുന്ന ന്യൂനമർ‍ദ്ദം മെയ് 16ഓടെ ഈ വർ‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിപ്പിൽ‍ പറയുന്നു. ചുഴലിക്കാറ്റ് രൂപം കൊള്ളുകയാണെങ്കിൽ‍ മ്യാന്മാർ‍ നൽ‍കിയ 'ടൗട്ടെ ' എന്ന പേരായിരിക്കും വിളിക്കുക.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed