ഒമാനിൽ എക്സ്പ്രസ് വേയിൽ തീപ്പിടുത്തം; മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു; ഒരാൾക്ക് പരിക്ക്
പ്രദീപ് പുറവങ്കര
മസ്കത്ത്: ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. മൈഹത്ത് ബനി കിയൂം മേഖലയിലെ എക്സ്പ്രസ് വേയിലായിരുന്നു അപകടം. രണ്ട് ട്രക്കുകൾക്കും മറ്റൊരു വാഹനത്തിനുമാണ് തീപിടിച്ചതെന്ന് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. അപകടത്തിൽ നിസ്സാര പരിക്കേറ്റയാളെ ആംബുലൻസ് സംഘം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വാഹനങ്ങൾ തണുപ്പിക്കുന്നതിനും അപകടസ്ഥലം സുരക്ഷിതമാക്കുന്നതിനുമുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ewefwqwqweqw


