ഒമാനിലെ ഇന്ത്യക്കാർക്കായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ‍ തയ്യാറാക്കി എംബസി


ഒമാൻ: കൊവിഡ് മൂലം പ്രയാസപ്പെടുന്ന ഒമാൻ‍ പ്രവാസികൾ‍ക്ക് സഹായവുമായി ഒമാനിലെ ഇന്ത്യൻ എംബസി. ഓക്സിജൻ കോൺസെൻട്രേറ്റർ സൗജന്യമായി നൽ‍കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ സോഷ്യൽ ക്ലബ് വഴിയാണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങിയിരിക്കുന്നത്. ആവശ്യക്കാർക്ക് ഇത് എത്തിച്ചുനൽകാനുള്ള സംവിധാനവും ഏർ‍പ്പെടുത്തി കഴിഞ്ഞു.

മസ്കത്തിൽ നിന്നാണ് ഇതിന് ആവശ്യമായ ഉപകരണം വാങ്ങിയത്. ശ്വസിക്കുന്നതിൽ പ്രയാസം അനുഭവപ്പെടുന്നവർ‍ക്ക് ഈ ഉപകരം വീട്ടിൽ‍ എത്തിച്ച് നൽ‍കും. ഇന്ത്യക്കാരല്ലാത്തവർക്കും ആവശ്യമുണ്ടെങ്കിൽ സഹായം നൽ‍കുമെന്ന് എംബസി അധികൃതർ അറിയിച്ചു. കൊവിഡ് കേസുകൾ‍ വർദ്‍ധിക്കുകയാണെങ്കിൽ‍ കൂടുതൽ ഓക്സിജൻ സംവിധാനം ഒരുക്കാൻ ശ്രമിക്കും. അതിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും വാങ്ങും എന്നും അധികൃതർ‍ അറിയിച്ചു.

ഒമാനിൽ‍ ഇന്ത്യക്കാരായ പ്രവാസികൾ‍ക്കിടയിൽ‍ കൊവിഡ് രോഗം റിപ്പോർ‍ട്ട് ചെയ്യുന്നത് കൂടുതൽ‍ ആണ്. ഓക്സിജൻ പ്രതിസന്ധി ഉണ്ടാകുമോ എന്ന ആശങ്ക പ്രവാസികൾക്കിടയിൽ ശക്തമായിരിക്കെയാണ് എംബസി ആശ്വാസ നടപടിയുമായി രംഗത്തെത്തിയത്. ഇപ്പോൾ‍ ആശുപത്രികളിൽ‍ തന്നെ ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പെട്ടെന്ന് ഒരു അടിയന്തര ആവശ്യം വന്നാൽ‍ ഉപയോഗിക്കാൻ‍ ആവശ്യമായ എല്ലാ ഒരുക്കങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് എംബസി അധികൃതർ‍ പറഞ്ഞു. ഓക്സിജൻ ആവശ്യമായി വരുന്നവർ മഞ്ജിത് കൗർ പർമറുമായി ബന്ധപ്പെടണമെന്ന് അറിയിപ്പിൽ പറയുന്നു. ബന്ധപ്പെടേണ്ട ടെലിഫോൺ നന്പർ 00968 95457781.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed