മണിപ്പൂരിൽ ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി


മണിപ്പൂരിലെ തൗബൽ ജില്ലയിൽ ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. ബിജെപി അനുഭാവ വിമുക്തഭട സംഘടനയുടെ സംസ്ഥാന കൺവീനറായ ലായ്ഷ്റാം രാമേശ്വർ സിംഗ്(50) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രി മേഖലയിലെ സിംഗിന്‍റെ വീടിന് സമീപത്ത് വച്ചാണ് സംഭവം. നമ്പർ പ്ലേറ്റിലാത്ത കാറിലെത്തിയ അക്രമി, കാറിനുള്ളിൽ നിന്ന് സിംഗിന് നേരെ നിറയൊഴിക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ സിംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേസിലെ മുഖ്യപ്രതിയായ അയക്പാം കെഷോർജിത്തിനായുള്ള തെരച്ചിൽ തുടരുകയാണെന്നും ഇയാൾക്ക് കൃത്യം നടത്താനായി വാഹനം വിട്ടുകൊടുത്ത റിക്കി നയോറം എന്നയാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.

article-image

stdrsty

You might also like

Most Viewed