ഡൽഹിയിൽ ശക്തമായ ഭൂചലനം


ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 5.4 തീവ്രത അനുഭവപ്പെട്ട ഭൂചലനത്തിന്റെ കേന്ദ്രം നേപ്പാളാണ്. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് ഭൂചനം അനുഭവപ്പെട്ടത്. കമ്പനം 30 സെക്കന്റ് നീണ്ടു നിന്നു.നേപ്പാൾ, ഇന്ത്യ, ചൈന എന്നിവിടങ്ങളിലെല്ലാം കമ്പനം അനുഭവപ്പെട്ടു. 

നേപ്പാളിലെ കലികയിലാണ് കമ്പനത്തിന്റെ തുടക്കം. വീടുകളിൽ സീലിങ് ഫാനുകളും വീട്ടുപകരണങ്ങളും ഇളകുന്നതിന്റെ ദൃശ്യങ്ങൾ ആളുകൾ പങ്കുവെച്ചിട്ടുണ്ട്. ജനുവരി അഞ്ചിന് 5.8 തീവ്രതയുള്ള കമ്പനം ഡൽഹി മേഖലയിൽ അനുഭവപ്പെട്ടിരുന്നു. അഗ്ഘാനിസ്താനായിരുന്നു ഇതിന്റെ പ്രഭവ കേന്ദ്രം. 

You might also like

Most Viewed