ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് പേര് സമ്മാനിച്ച് പ്രധാനമന്ത്രി


ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 21 പേരില്ലാത്ത ദ്വീപുകൾക്ക് പരം വീർ ചക്ര പുരസ്‌കാര ജോതാക്കളുടെ പേര് പ്രധാനമന്ത്രി സമ്മാനിച്ചു. മേജർ സോംനാഥ് ശർമ, സുബേദാർ കരം സിംഗ്, മേജർ ഹോഷിയാർ സിംഗ്, ക്യാപ്റ്റൻ വിക്രം ഭത്ര, ലെഫ്റ്റനെന്റഅ മനോജ് കുമാർ പാണ്ഡേ തുടങ്ങി 21 പരംവീർ ചക്ര ജേതാക്കളുടെ പേരുകളാണ് ദ്വീപുകൾക്ക് നൽകിയത്.

പരാക്രം ദിവസിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദാരാഞ്ജലികൾ അർപ്പിച്ച് രാജ്യം. നേതാജിയുടെ ആശയങ്ങൾ രാജ്യത്തിന്റെ ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേതാജി കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിയ്ക്കുമ്പോഴാകും ഇന്ത്യ സുസ്ഥിര മാകുക. ഇതിനായ് നേതാജിയുടെ ദർശനങ്ങൾ മുൻ നിർത്തി പ്രയത്നിക്കുകയാണ് കേന്ദ്ര സർക്കാർ എന്ന് പ്രധാനമന്ത്രി പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപിൽ നിർമ്മിച്ചിരിക്കുന്ന അദ്ദേഹത്തിന്റ സ്മാരകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

 

 

article-image

GFHGFHG

You might also like

Most Viewed