ഇന്ത്യയിലെ ഗുണ്ടാസംഘങ്ങൾക്ക് ഭീകരസംഘടനകളുമായി ബന്ധം; വിവിധ സംസ്ഥാനങ്ങളിൽ‍ എൻഐഎ റെയ്ഡ്


രാജ്യത്ത് പ്രവർ‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങൾ‍ക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ‍ വിവിധ സംസ്ഥാനങ്ങളിൽ‍ എൻഐഎ റെയ്ഡ്. അഞ്ചു സംസ്ഥാനങ്ങളിലെ 20 ഇടങ്ങളിലുള്ള ഗുണ്ടാ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. യുപി, പഞ്ചാബ്, ഡൽ‍ഹി, രാജസ്ഥാൻ‍, ഹരിയാന സംസ്ഥാനങ്ങളിലാണ് പരിശോധന തുടരുന്നത്. രാജ്യത്തെ 102 സ്ഥലങ്ങളിലായി നടന്ന റെയ്ഡിൽ‍ ഗുണ്ടാ സംഘത്തിൽ‍പെട്ട ചിലരെ എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തീഹാർ‍ ജയിലിൽ‍ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവർ‍ ഉൾ‍പ്പെടെ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.

ഇവർ‍ക്ക് ഐഎസ്‌ഐ ഉൾ‍പ്പെടെയുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന നിർ‍ണായക വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇത്തരം ഗുണ്ടാ സംഘങ്ങളെ ഭീകരസംഘടനകൾ‍ ഉപയോഗിക്കുന്നതായി എൻഐഎ കണ്ടെത്തി. ഭീകരസംഘടനകൾ‍ക്ക് വിവിധ കേന്ദ്രങ്ങളിൽ‍നിന്ന് ലഭിക്കുന്ന പണം ഇവർ‍ വഴിയാണ് കൈപ്പറ്റുന്നതെന്നും എന്‍ഐഎക്ക് സൂചന ലഭിച്ചിട്ടുണ്ട്.

article-image

e456e456

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed