ഇതര ജാതിയിൽപെട്ട യുവാവുമായി പ്രണയം; അമ്മ മകളെ കൊലപ്പെടുത്തി

ജാതിയുടെ പേരിൽ തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഇതര സമുദായത്തിൽപെട്ട യുവാവുമായുള്ള പ്രണയത്തിന്റെ പേരിൽ അമ്മയാണ് മകളെ കൊലപ്പെടുത്തിയത്. 20 വയസ്സുള്ള നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ ചികിത്സയിലാണ്. കോയമ്പത്തൂർ നഴ്‌സിംഗിന് പഠിക്കുന്ന മകളെ സ്വന്തം സമുദായത്തിൽ തന്നെ വിവാഹം കഴിപ്പിക്കാന്‍ കുടുംബം തീരുമാനിച്ചിരുന്നു. ഇതിന് തടസ്സം നിന്നതോടെയാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു.
ി്പ്പപ്