ഉത്തരാഖണ്ഡിൽ ഹിമപാതം; 10 മരണം

ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ 10 പേർ മരിച്ചു. കൊടുമുടിയിൽ കുടുങ്ങിയ 29 പർവതാരോഹകരിൽ എട്ടുപേരെ രക്ഷപെടുത്തിയതായി ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് അറിയിച്ചു.
ഉത്തർകാശിയിലുള്ള നെഹ്റു മൗണ്ടിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് കുടുങ്ങിയത്. 170 പേരുണ്ടായിരുന്ന സംഘത്തിൽപ്പെട്ടവരാണ് കൊടുമുടിയിൽ അകപ്പെട്ടത്. മരണപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രദേശത്ത് വ്യോമസേനയും ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനത്തനം തുടരുകയാണ്.
cncg