ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി


ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. ആദ്യ വോട്ട് പ്രധാനമന്ത്രിയുടേതാണ്. എൻ‍ഡിഎ സഖ്യത്തിന്‍റെ പ്രതിനിധിയായി ജഗ്‌ദീപ് ധന്‍കറും, പ്രതിപക്ഷ പാർ‍ട്ടികളുടെ പിന്തുണയോടെ മാർ‍ഗരറ്റ് ആൽ‍വയുമാണ് ഉപരാഷ്‌ട്രപതി പദത്തിലേക്കുള്ള മത്സരരംഗത്തുള്ളത്. പാർലമെന്റ് ഹൗസിൽ രാവിലെ 10 മുതൽ 5 വരെയാണ് വോട്ടെടുപ്പ്.

നോമിനേറ്റഡ് അംഗങ്ങൾ ഉൾപ്പെടെ ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ എംപിമാർക്കും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുണ്ട്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു. ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേന എന്നിവ ധങ്കറിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ആം ആദ്മി പാർട്ടി (എഎപി), ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നിവ ആൽവയെ പിന്തുണയ്ക്കും. അതേസമയം ഇന്ന് തന്നെ വോട്ടെണ്ണൽ നടക്കും, നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി അവസാനിച്ചതിന് ശേഷം ഓഗസ്റ്റ് 11ന് രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed