രാഷ്ട്രപതി തെര‍ഞ്ഞെടുപ്പ് : ദ്രൗപദി മുർമു നാളെ നാമനിർദേശ പത്രിക സമർപ്പിക്കും


എൻഡിഎയുടെ രാഷ്ട്രപതിസ്ഥാനാർഥി ദ്രൗപദി മുർമു വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപദി മുർമുവിനെ അനുഗമിക്കും.

എൻഡിഎ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും മുർമുവിന്‍റെ പേര് നിർദേശിക്കുക. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പിന്താങ്ങും.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed