കശ്‍മീർ സുരക്ഷിതമല്ല’: സർക്കാർ ഉദ്യോഗസ്ഥരായ 350 കശ്മീരി പണ്ഡിറ്റുകൾ കൂട്ടരാജി സമർപ്പിച്ചു


കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാഴ്ത്തി ജമ്മുവിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടരാജി. സർക്കാർ ഉദ്യോഗസ്ഥരായ 350 കശ്മീരി പണ്ഡിറ്റുകൾ ആണ് ജീവരക്ഷാർത്ഥം കൂട്ടത്തോടെ രാജി സമർപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജമ്മു−കശ്മീർ തങ്ങൾക്ക് സുരക്ഷിതമായി തോന്നുന്നില്ലെന്നും, ഇവിടെ ജീവിക്കാൻ ഭയമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പണ്ഡിറ്റുകളുടെ ഈ നടപടി. രാജിക്കത്തുകൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണറായ മനോജ് സിൻഹയ്ക്കാണ്. കശ്മീരി പണ്ഡിറ്റുകൾ ഒന്നിനു പിറകെ ഒന്നായി കൊല്ലപ്പെടുന്നത് സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച, സർക്കാർ ഉദ്യോഗസ്ഥനായ കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട് വെടിയേറ്റ് മരിച്ചിരുന്നു. തെഹ്‌സിൽ ഓഫീസിനകത്തു വച്ചാണ് ഭീകരർ ഇയാളെ വകവരുത്തിയത്. പ്രധാനമന്ത്രിയുടെ സ്പെഷ്യൽ എംപ്ലോയ്മെന്റ് പാക്കേജിന്റെ ഭാഗമായി ലഭിച്ച സർക്കാർ ജോലിയാണ് രാഹുൽ ചെയ്തിരുന്നത്.

You might also like

Most Viewed