അതിതീവ്ര മഴ; തമിഴ്നാട്ടിൽ റെഡ് അലേർട്ട്


ചെന്നൈ: അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ തമിഴ്നാട്ടിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തലസ്ഥാനമായ ചെന്നൈ ഉൾപ്പടെയുൾള 16 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാരയ്ക്കൽ, പുതിച്ചേരി എന്നിവടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം തമിഴ്നാടിന്‍റെ വിവിധ ഇടങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. പുതുച്ചേരിയിലും തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിലും വ്യാഴാഴ്ച രാത്രി മുതൽ തന്നെ മഴ ശക്തമായിരുന്നു. പുലർച്ചെ വരെ മഴ നീണ്ടതോടെ പുതിച്ചേരിയിലും തമിഴ്നാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. 

ശനിയാഴ്ചയും സ്കൂളുകൾക്ക് അവധിയായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് ചെന്നൈ നഗരത്തിന്‍റെ പല ഭാഗത്തും വെള്ളപ്പൊക്കം രൂക്ഷമാണ്. നിരവധി പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് പുറമേ കനത്ത കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

Most Viewed