ആര്യൻ ഖാൻ മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നതിന് തെളിവുണ്ടെന്ന് എൻസിബി


മുംബൈ: ആര്യൻ ഖാൻ മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നതിന് തെളിവുണ്ടെന്ന് എൻസിബി(നർ‍കോട്ടിക്‌സ് കണ്‍ട്രോൾ‍ ബ്യൂറോ). ആഡംബര കപ്പലിൽ‍ ലഹരിപ്പാർ‍ട്ടിക്കിടെ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ‍ വാദം നടക്കവേയാണ് എൻസിബി കോടതിയിൽ‍ ഇക്കാര്യം ഉയർ‍ത്തിയത്.

ആര്യൻ ഖാൻ‍ പതിവായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതിന് തെളിവുണ്ട്. ആര്യൻ ഖാൻ‍ കഴിഞ്ഞ കുറച്ചു വർ‍ഷങ്ങളായി സ്ഥിരമായി ഇതുപയോഗിക്കുന്നതായും എൻസിബിക്കായി ഹാജരായ അഡീഷണൽ‍ സോളിസിറ്റർ‍ ജനറൽ‍ അനിൽ‍ സിംഗ് കോടതിയി പറഞ്ഞു.

ആഡംബര കപ്പലിലെ ലഹരിപ്പാർ‍ട്ടിക്കിടെ ആര്യന്റെ സുഹൃത്തായ അർ‍ബാസ് മർ‍ച്ചന്റിന്റെ പക്കൽ‍ നിന്ന് ആറ് ഗ്രാം ചരസ് ആണ് കണ്ടെടടുത്തത്. ആര്യനും അർ‍ബാസിനൊപ്പമുണ്ടായിരുന്നുവെന്നും സിംഗ കോടതിയിൽ‍ ചൂണ്ടിക്കാട്ടി.

You might also like

Most Viewed