ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പേർക്ക് കൊവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർ‍ട്ട് ചെയ്തത് 18,987 കൊവിഡ് കേസുകൾ‍. നിലവിൽ‍ 2.06 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 246 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച്‌ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ ആകെ മരണം 4,51,435 ആയി ഉയർ‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 19,808 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു.

13,01,083 സാന്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ‍ ഒഫ് മെഡിക്കൽ‍ റിസർ‍ച്ച്‌ അറിയിച്ചു.13,01,083 സാന്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ‍ ഒഫ് മെഡിക്കൽ‍ റിസർ‍ച്ച്‌ അറിയിച്ചു. 35,66,347 വാക്‌സിൻ ഡോസുകളാണ് ഇന്നലെ നൽ‍കിയത്. ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 96,82,20,997 ആയി ഉയർ‍ന്നു.

You might also like

Most Viewed