കടൽക്കൊലക്കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു


ന്യൂഡൽഹി: കടൽക്കൊലക്കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ജസ്റ്റീസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചിന്റേേതാണ് ഉത്തരവ്. ഇറ്റാലിയൻ നാവികർക്കെതിരായി രാജ്യത്തുള്ള എല്ലാ നടപടികളും അവസാനിപ്പിച്ചു.ഇറ്റലിയുടെ നഷ്ടപരിഹാര തുക സ്വീകരിച്ചുകൊണ്ടാണ് നടപടി.

നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേരള ഹൈക്കോടതിക്ക് കൈമാറണം. ഇരകളുടെ കുടുംബത്തിൻറെ വാദംകേട്ട് ഹൈക്കോടതി തുക വിതരണം ചെയ്യും. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.

ഇറ്റാലിയൻ നാവികരായ സാൽവത്തോറെ ജെറോൺ, മാസിമിലാനോ ലത്തോറെ എന്നിവരുമായി ബന്ധപ്പെട്ട ഹർജികൾ ഒൻപത് വർഷമായി സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed