കുവൈത്തിൽ കോളറ വ്യാപനമില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം


രാജ്യത്ത് കോളറ വ്യാപനമില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ സ്ഥിതിഗതികൾ ആശ്വാസകരവും നിയന്ത്രണവിധേയവുമാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആരോഗ്യ മന്ത്രാലയം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇറാക്കിൽ നിന്നും തിരിച്ചെത്തിയ കുവൈറ്റി പൗരനു കോളറ സ്ഥിരീകരിച്ചിരുന്നു. രോഗബാധ നിലനിൽക്കുന്ന രാജ്യങ്ങളിൽ യാത്ര ചെയ്യുന്നവർ ആരോഗ്യ മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും ഒഴിവാക്കണമെന്നും മന്ത്രാലയം ഓർ‍മ്മപ്പെടുത്തി.

അയൽരാജ്യങ്ങളിൽ കോളറ പടരുന്ന സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണ്. നിലവിൽ കുവൈറ്റിന്‍റെ സ്ഥിതി സുരക്ഷിതമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed