കുവൈത്തിൽ 17ആം പാർലമെന്‍റിൽ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രമുഖ പ്രതിപക്ഷ നേതാവ് അഹമ്മദ് അൽ സഅദൂൻ


നാഷണൽ അസംബ്ലിയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ പുതിയ സർക്കാർ രുപീകരണത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. 17ആം പാർലമെന്‍റിൽ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രമുഖ പ്രതിപക്ഷ നേതാവ് അഹമ്മദ് അൽ സഅദൂൻ പ്രഖ്യാപിച്ചു.  മൂന്നാം മണ്ഡലത്തിൽ നിന്ന് റിക്കാർഡ് വോട്ടോടെയാണ് 87കാരനായ അഹമ്മദ് അൽ സഅദൂൻ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 

രാജ്യത്തെ ജനങ്ങൾ നൽകിയ വിശ്വാസമാണ് തനിക്ക് പ്രചോദനമെന്നും മികച്ച വിജയം നൽകിയ എല്ലാവരോടും നന്ദി പറയുന്നതായും അഹമ്മദ് അൽ സദൂൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ സർക്കാർ അധികാരമേൽകുമെന്നാണ് സൂചന.

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed