ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ ഡിസംബർ ഒന്ന് മുതൽ പൊതുജനങ്ങൾ‍ക്ക് സന്ദർശനാനുമതി


ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച്‌  ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ ഡിസംബർ ഒന്ന് മുതൽ 2023 ജനുവരി 31 വരെ പൊതുജനങ്ങൾ‍ക്ക് സന്ദർശനാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.  രാവിലെ ഒമ്പതര മുതൽ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച സന്ദർ‍ശനാനുമതി ഉണ്ടാകില്ല. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ‍ ഫോണ്‍, കാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ‍ അനുവദിക്കില്ല. ചെറുതോണി−തൊടുപുഴ പാതയിൽ‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. 

മുതിർ‍ന്നവർ‍ക്ക് 40 രൂപയും കുട്ടികൾ‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിൽനിന്ന് തുടങ്ങി ഇടുക്കി ആർച്ച്ഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ പ്രയാസമുള്ളവർക്ക് ഡാമിന് മുകളിലൂടെ സഞ്ചരിക്കാൻ ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കാൻ എട്ടുപേർ‍ക്ക് 600 രൂപയാണ് നിരക്ക്.

article-image

dgdgdfg

You might also like

Most Viewed