തിരുവനന്തപുരം ബാലരാമപുരത്ത് 158 കോടി രൂപയുടെ ഹെറോയിൻ പിടികൂടി


തിരുവനന്തപുരം ബാലരാമപുരത്ത് 158 കോടി രൂപയുടെ ഹെറോയിൻ ഡിആർ‍ഐ പിടികൂടി. വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന 22 കിലോ ഹെറോയിൻ ആണ് പിടികൂടിയത്. ആഫ്രിക്കയിൽ നിന്ന് എത്തിച്ച ഹെറോയിൻ ആണ് ഇത്. 

സംഭവത്തിൽ രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ഹരാരെയിൽ നിന്നും ഹെറോയിൻ മുംബൈയിലെത്തിച്ച ശേഷം ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ആർ‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടിൽ‍ സൂക്ഷിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.

നർ‍കോട്ടിക് കൺട്രോൽ‍ ബ്യൂറോ ചെന്നൈ യൂനിറ്റിലെ സംഘമാണ് ബുധനാഴ്ച രാത്രിയോടെ ഇവരെ പിടികൂടിയത്. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിടത്തിന്റെ മുകൾ നിലയിലെ മുറി വാടകയ്ക്ക് എടുത്ത് രണ്ട് മാസം മുൻപാണ് ഇവർ താമസം തുടങ്ങിയത്. 

article-image

xghh

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed