ഇന്ത്യയിൽ കോവിഡ് കുതിച്ചുയരുന്നു; പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ൽ 40 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർധ​ന​വ്


രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,240 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകളിൽ 40 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ആറിന് ശേഷമുള്ള എറ്റവും ഉയർ‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 32,498 ആയി.

എട്ട് പേർ കൂടി രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 5,24,723 കടന്നു. രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4.31 കോടി കടന്നു.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed