ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനംപിടിച്ച റസീൻ റുബൈദിനെ മുഹറഖ് മലയാളി സമാജം അനുമോദിച്ചു


ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനംപിടിച്ച മുഹറഖ് മലയാളി സമാജത്തിന്റെ മഞ്ചാടി ബാലവേദിയിലെ അംഗം ആയ റസീൻ റുബൈദിനെ കൂട്ടായ്മ അഭിനന്ദിച്ചു. പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂരിന്റെ നേതൃത്വത്തിൽ ചേർന്ന അനുമോദന യോഗത്തിൽ സെക്രട്ടറി രജീഷ് പി സി , ട്രഷറർ ബാബു എം കെ, മഞ്ചാടി ബാലവേദി കൺവീനർമാരായ മൊയ്‌ദീൻ ഷിസാൻ, ദിയപ്രമോദ്, ദിശ പ്രമോദ്,ഹൈറ അനസ് എന്നിവരും ആശംസകൾ നേർന്നു. പ്രമോദ് വടകര,ബാഹിറാഅനസ്, ദിവ്യ പ്രമോദ്, ഷംഷാദ് റഹ്മാൻ എന്നിവർ യോഗത്തിന് നേതൃത്തം നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed