പൊലീസ് ഉദ്യോഗസ്ഥർ കരുണ കാണിച്ചിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് മോഫിയയുടെ മാതാവ്


ആലുവ: പൊലീസ് ഉദ്യോഗസ്ഥർ കരുണ കാണിച്ചിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മോഫിയയുടെ മാതാവ്. സംഭവത്തിൽ കോൺഗ്രസ് നടത്തുന്ന ആലുവ പോലീസ് സ്‌റ്റേഷൻ ഉപരോധം രണ്ടാം ദിവസത്തിൽ എത്തി നിൽക്കെ നേതാക്കളെ കാണാൻ എത്തിയതായിരുന്നു അവർ. സി.ഐ സുധീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

സി ഐ സുധീറിനെ സസ്‌പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അൻവർ സാദത്ത് എം എൽ എ പറഞ്ഞു. മരണത്തിന് മുൻപ് മോഫിയയ്ക്ക് നീതി കിട്ടിയില്ലെന്നും, ഇനിയെങ്കിലും നീതി കിട്ടണമെന്നും എം എൽ എ കൂട്ടിച്ചേർത്തു.

മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ തന്നോട് മോശമായി പെരുമാറിയ സി ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വളരെ മോശമായാണ് സി ഐ പെരുമാറിയതെന്നും പൊലീസ് േസ്റ്റഷനിൽ‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്നും മോഫിയയുടെ പിതാവും പറഞ്ഞിരുന്നു.

You might also like

Most Viewed