നിയമസഭയിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം


 

തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസിൽ വിചാരണ നേരിടേണ്ടിവരുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു മാർച്ച്. നിയമസഭയിലേക്ക് നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവർത്തകരുടെ ശ്രമത്തിനിടെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഗതാഗത തടസം സൃഷ്ടിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

You might also like

Most Viewed