പാക് ജയിലിലുള്ള മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാജിദ് മിർ വിഷം ഉള്ളിൽ ചെന്ന് അതീവ ഗുരുതര നിലയിൽ
പാകിസ്താനിലെ ദേര ഗാസി ഖാൻ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ സാജിദ് മിർ വിഷം കഴിച്ചതായി റിപ്പോർട്ട്. പാകിസ്താനിലെ ദേരാ ഗാസി ഖാനിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിലാണ് സാജിദ് മിർ. ഇവിടെ വച്ചാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത്. ലഷ്കറെ തയിബ ഭീകരനായ സജിദ് മിർ കഴിഞ്ഞ വർഷം ജൂണിലാണ് പാകിസ്താനിൽ പിടിയിലാകുന്നത്. ഭീകര വിരുദ്ധ കോടതി സജിദിനെ 15 വർഷം തടവിനു ശിക്ഷിച്ചു. സിഎംഎച്ച് ബഹവൽപൂരിൽ ചികിത്സയിലാണ് മിർ.
പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയാണ് ഇയാളെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചത്. നിലവിൽ മിറിന്റെ നില ഗുരുതരമാണെന്നും, വെന്റിലേറ്ററിലാണെന്നുമാണ് വിവരം. ജയിലിൽ ഭക്ഷണം പാകം ചെയ്യുന്നവരിലാണ് പാകിസ്താൻ പോലീസും, അധികൃതരും സംശയം ഉന്നയിക്കുന്നത്. ഇവർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വന്ന പാചകക്കാരനാണ് ഇവിടെ ഭക്ഷണമുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. പാചകക്കാരൻ ഇപ്പോൾ ഒളിവിലാണ്.ദിവസങ്ങൾക്ക് മുൻപാണ് ലാഹോർ സെൻട്രൽ ജയിലിൽ നിന്ന് ഇയാളെ മാറ്റിയത്. അമേരിക്കയും ഇയാളെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
zdsfzdsf