പാർലമെന്‍റ് സ്പീക്കർക്ക് കോവിഡ്; ബൾഗേറിയയിൽ പ്രസിഡന്‍റും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ളവർ ഐസൊലേഷനിൽ


പാർലമെന്‍റ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബൾഗേറിയയിൽ പ്രസിഡന്‍റും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ. സ്പീക്കർ നികോള മിൻചേവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.  തിങ്കളാഴ്ച ആറു മണിക്കൂർ നീണ്ട ദേശീയ സുരക്ഷ സമിതി യോഗത്തിൽ സ്പീക്കർ പങ്കെടുത്തിരുന്നു. യോഗത്തിൽ പ്രസിഡന്‍റ് റുമെൻ റദേവ്, പ്രധാനമന്ത്രി കിറിൽ പെറ്റ്കോവ്, മന്ത്രിമാർ അടക്കമുള്ളവർ സംബന്ധിച്ചിരുന്നു.  ഇതോടെയാണ് നിർബന്ധിത സമ്പർക്കവിലക്കിൽ പോയതെന്ന് ബൾഗേറിയയുടെ മുഖ്യ ആരോഗ്യ ഇൻസ്പെക്ടർ അറിയിച്ചു. 

സുരക്ഷ−രഹസ്യാന്വേഷണ വിഭാഗം തലവന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഐസോലേഷനിലാണ്.

You might also like

Most Viewed