ഭീതി പരത്തി എബോള വ്യാപനം; ഉഗാണ്ടയിൽ‍ ലോക്ഡൗൺ


ഉഗാണ്ടയിൽ‍ എബോള വൈറസ് പടർ‍ന്നുപിടിക്കുന്നു. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ‍ രാജ്യത്ത് ലോക്ഡൗൺ ഏർ‍പ്പെടുത്തി. സർക്കാർ ഒറ്റരാത്രികൊണ്ട് കർഫ്യൂ നടപ്പാക്കുകയും ആരാധനാലയങ്ങളും വിനോദ സ്ഥലങ്ങളും അടയ്ക്കുകയും എബോള ബാധിച്ച രണ്ട് ജില്ലകളിലേക്കും പുറത്തേക്കും 21 ദിവസത്തേക്ക് സഞ്ചാരം നിയന്ത്രിക്കുകയും ചെയ്തതായി ഉഗാണ്ട പ്രസിഡന്‍റ് യോവേരി മുസെവേനി പറഞ്ഞു.പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ സെൻട്രൽ ഉഗാണ്ടയിലെ മുബെൻഡെ, കസാൻഡ ജില്ലകളിൽ രോഗം പടരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഉടൻ അവതരിപ്പിക്കുമെന്ന് യോവേരി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി. 

സെപ്തംബർ‍ 20ന് എബോള പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 19 പേർ‍ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. 

article-image

xhc

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed