കാത്തിരിപ്പുകൾക്ക് വിരാമം, ‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ 2024ൽ


ജോക്കർ’ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകന്മാരുള്ള വില്ലൻ.വില്ലനിസത്തിൽ ഈ കഥാപാത്രത്തെ വെല്ലാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. 2019 ൽ ലോകമെമ്പാടും ചർച്ചയായ ചിത്രങ്ങളിൽ ഒന്നായിരുന്നു ജോക്കർ.

ചിത്രത്തിന്റെ അലയൊലികൾ ഇതുവരെ മാറിയിട്ടില്ല. ജോക്വിൻ ഫീനിക്സിന് മികച്ച നടനുള്ള ഓസ്കർ അവാർഡും ഈ കഥാപാത്രം നേടിക്കൊടുത്തു.

ഇപ്പോഴിത ജോക്കറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.ഫോളി എ ഡ്യൂക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒക്ടോബർ നാലാം തീയതി ചിത്രം റിലീസ് ചെയ്യും.

ആദ്യ ഭാഗം പുറത്തിറങ്ങി കൃത്യം അഞ്ച് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്. ‘ഫോളി എ ഡ്യൂക്‌സ്’ എന്നതിന്റെ അര്‍ത്ഥം ഡില്യൂഷണല്‍ ഡിസോഡര്‍ എന്നാണ്. ഇത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ജോക്കറിന്റെ ക്രൈം പാര്‍ട്ടണറായ ഹാര്‍ലി ക്വീന്‍ ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed