ഡൊണാൾഡ് ട്രംപിനെതിരായ വിലക്ക് നീക്കി ഫേസ്ബുക്ക്


2021ലെ ക്യാപിറ്റൽ ലഹളയെത്തുടർന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. ഇൻസ്റ്റഗ്രാമിന് ഏർപ്പെടുത്തിയിരുന്ന വിലക്കും നീക്കിയിട്ടുണ്ട്.

അടുത്ത ദിവസങ്ങളിൽ തന്നെ ഡോണൾഡ് ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെയും നയങ്ങൾ ലംഘിച്ചാൽ ട്രംപിനെ വീണ്ടും രണ്ടു വർഷത്തേക്ക് വിലക്കുമെന്നും വാർത്താക്കുറിപ്പിലുണ്ട്. പക്ഷേ, ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും ട്രംപ് തിരിച്ചുവരുമോയെന്നത് വ്യക്തമല്ല.

article-image

sdfgjdskjhf

You might also like

  • Straight Forward

Most Viewed