സോഫ്റ്റ്വേര്‍ കമ്പനിയായ മൈക്രോസോഫ്റ്റും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു


ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാ കമ്പനികളില്‍ ഏറ്റവും വലിയ സോഫ്റ്റ്വേര്‍ കമ്പനിയായ മൈക്രോസോഫ്റ്റും കൂട്ടപ്പിരിച്ചുവിടലിന് തയ്യാറാകുന്നതായി സൂചനകള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തങ്ങളുടെ ആകെ തൊഴിലാളികളില്‍ നിന്നും അഞ്ച് ശതമാനം പേരെ പിരിച്ചുവിടാനാണ് പദ്ധതിയിടുന്നത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തു.

നിലവില്‍ 2,20,000ത്തിലധികം ജീവനക്കാരുള്ള മൈക്രോസോഫ്റ്റ് 5 ശതമാനം ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ 10,000ലധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടമായേക്കും എന്നാണ് സൂചന. അതേസമയം മൈക്രോസോഫ്റ്റ് ഇന്ന് തന്നെ അതിന്റെ എഞ്ചിനീയറിങ് ഡിവിഷനുകളില്‍ പിരിച്ചുവിടലുകള്‍ ആരംഭിക്കുമെന്നും ഒരു അന്തര്‍ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ബെല്‍വ്യൂവിലെ 26 നില സിറ്റി സെന്റര്‍ പ്ലാസ ഒഴിയാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. ജൂണ്‍ 2024 ന് ലീസ് അവസാനിക്കും. ലീസ് കാരാര്‍ പുതുക്കേണ്ടതില്ലെന്നാണ് കമ്പിനിയുടെ തീരുമാനം.എന്നാല്‍ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് സിറ്റി സെന്റര്‍ പ്ലാസ ഒഴിയാനുള്ള നീക്കത്തിന് പിന്നിലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. കമ്പനിയുടെ റെഡ്മണ്ട് കാമ്പസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനിക്കും. അതു കൊണ്ടാണ് ലീസ് കരാര്‍ പുതുക്കാത്തത് എന്നാണ് മൈക്രോസോഫ്റ്റ് വിശദീകരണം. അതേസമയം കമ്പനിയുടെ പ്രതിസന്ധികളും ഓഫീസ് ഒഴിവാക്കാനുള്ള കാരണമായി മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

 

article-image

vhjyfj

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed