ജോലിയിലെ മികവിനു നിപ്പോൺ ഗ്രൂപ്പിന്റെ സമ്മാനം; 195 ജീവനക്കാർക്ക് ലോകകപ്പിൽ ഇഷ്ട ടീമുകളുടെ മത്സരങ്ങൾ കാണാൻ അവസരം


ജോലിയിലെ മികവിനു സമ്മാനമായി 195 ജീവനക്കാർക്ക് ലോകകപ്പിൽ ഇഷ്ട ടീമുകളുടെ മത്സരങ്ങൾ കാണാൻ കൊച്ചിയിലെ നിപ്പോൺ ഗ്രൂപ്പ് അവസരമൊരുക്കി. ഇഷ്ട ടീമുകളുടെ മത്സരവും ഇഷ്ടതാരങ്ങളെയും ഏറ്റവും ഉയർന്ന ക്ലബ് ഹോസ്പിറ്റാലിറ്റി സീറ്റുകളിൽ തന്നെയിരുന്ന് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തോടെയാണ് കൊച്ചിയിൽ നിന്നെത്തിയ 95 അംഗ ആദ്യ സംഘം ദോഹയിൽ നിന്ന് ഇന്നലെ മടങ്ങിയത്.

22ന് അർജന്റീന −സൗദി അറേബ്യ മത്സരമാണിവർ കണ്ടത്. 28ന് ബ്രസീൽ −സ്വിറ്റ്സർലൻഡ് മത്സരം കാണാൻ 105 പേരടങ്ങുന്ന അടുത്ത സംഘം ഇന്നെത്തും. ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രയ്ക്ക് അവസരം നൽകുന്ന രീതി കമ്പനിയിലുണ്ട്.

ഫിഫയുടെ ഹോസ്പിറ്റാലിറ്റി വിഭാഗം തലവനുമായി ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ നേരിട്ട് ഇടപെട്ട് എല്ലാവർക്കുമുള്ള ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നെന്ന് നിപ്പോൺ ടൊയോട്ട സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് എൽദോ ബഞ്ചമിൻ പറഞ്ഞു. ചെയർമാനും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ മുഹമ്മദ് ഫർസാദ്, അതിഫ് മൂപ്പൻ, നയീം ഷാഹുൽ തുടങ്ങിയവരും സംഘത്തിലുണ്ട്.

article-image

ുപ്ിപി

You might also like

Most Viewed