ഐ ഫോണിന്റെ പഴയ പതിപ്പുകളിൽ വാട്സ് ആപ്പ് സേവനം നിർത്താനൊരുങ്ങുന്നതായി റിപ്പോർട്ട്


ഐ ഫോണിന്റെ പഴയ പതിപ്പുകളിൽ സേവനം നിർത്താനൊരുങ്ങി മെസഞ്ചർ ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ആപ്പിൾ ഐ ഫോണുകളിൽ ഐഒഎസ് 10, ഐഒഎസ് 11 എന്നിവയിൽ ഇനി സേവനം ലഭ്യമാകില്ലെന്ന് മെറ്റാ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് തീരുമാനമെടുത്തിട്ടുണ്ട്. പഴയ പതിപ്പുകൾക്കൊപ്പം പഴയ മോഡലുകളായ ഐ ഫോൺ 5, ഐ ഫോൺ 5സി എന്നിവയിലും ഇനി വാട്സആപ്പിന്റെ സേവനം ലഭ്യമാകില്ല. ഇതോടെ ഐ ഫോൺ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ലഭിക്കാൻ ഏറ്റവും കുറഞ്ഞത് ഐഒഎസ് 12 വേർഷനെങ്കിലും തിരഞ്ഞെടുക്കേണ്ടതായി വരും.

ഈ പതിപ്പുകളിൽ വാട്സ്ആപ്പിന്റെ സേവനങ്ങൾ പൂർണമായും അവസാനിക്കില്ല. അപ്ഡേറ്റുകൾ, ബഗ് ഫിക്സുകൾ, സുരക്ഷയുമായി ബന്ധപ്പെട്ട പുതുക്കലുകൾ എന്നിവയാകും പൂർണമായും അവസാനിക്കുക. ഇതോടെ ഉപയോക്താക്കൾക്ക് പഴയ പതിപ്പുകൾ ഒഴിവാക്കി പുതുക്കിയ പതിപ്പുകളിലേക്ക് മാറാനും, മോഡലുകൾ മാറാനും വാട്സ്ആപ്പിന്റെ ഈ തീരുമാനം സഹായകമാകും. ഒക്ടോബർ 24 മുതൽ ഐഒഎസ് 10നും 11നുമുള്ള സേവനങ്ങൾ വാട്സ്ആപ്പ് ഒഴിവാകുമെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവരുന്നത് ട്വിറ്ററിൽ പങ്കുവെച്ച ഒരു ചോർന്ന സ്ക്രീൻഷോട്ടിലൂടെയാണ്. 

ഐ ഫോൺ 5, ഐ ഫോൺ 5സി എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഐഒഎസ് 12 ന് മുകളിലുള്ള മോഡൽ തിരഞ്ഞെടുക്കുന്നതിലൂടെ ഈ തീരുമാനമുയർത്തുന്ന വെല്ലുവിളി നേരിടാനാകും. മറ്റ് ഉപയോക്താക്കൾക്ക് വേർഷനിൽ അപ്ഡേഷൻ നടത്തിയാൽ വാട്സ്ആപ്പ് സേനവങ്ങൾ തുടരാനാകും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed