ഗാലക്സി ടാബ് 8 ഇന്ത്യയിൽ‍ അവതരിപ്പിച്ചു


സാംസംഗിന്റെ  എ സീരീസിലെ ഏറ്റവും പുതിയ മോഡൽ‍ ഗാലക്സി ടാബ് 8 ഇന്ത്യയിൽ‍ അവതരിപ്പിച്ചു. വൈഫൈ ഒൺലി, 4G LTE എന്നിങ്ങനെ രണ്ട് മോഡലുകളിൽ‍ ഗ്യാലക്‌സി ടാബ് A8 ലഭിക്കും. 3 ജിബി റാം + ജിബി സ്റ്റോറേജ് വൈഫൈ ഒൺ‍ലി മോഡലിന് 17,999 രൂപയും 4G മോഡലിന് 21,999 രൂപയും ആണ് വില. 4ജിബി + 64 ജിബി വൈഫൈ ഒൺലിക്ക് 19999രൂപയും 4ജിക്ക് 23999 രൂപയും ആണ്. ജനുവരി 17 മുതൽ‍  ഇ−കൊമേഴ്‌സ് സൈറ്റുകളിലും റീട്ടെയിൽ‍ സ്‌റ്റോറുകളിലും ഗ്യാലക്‌സി ടാബ് എ8 വിൽ‍പ്പനയ്‌ക്കെത്തും. ഗ്രേ, സിൽ‍വർ‍, പിങ്ക് എന്നീ നിറങ്ങളിൽ‍ ടാബ് വാങ്ങാം. ‍

മുൻഗാമിയായ ഗ്യാലക്‌സി A7 മോഡലിൽ‍ നിന്ന് വ്യത്യസ്തമായി യൂണിസോക് ടൈഗർ‍ T618 പ്രൊസസറിലാണ് ഗ്യാലക്‌സി A8 എത്തുന്നത്. സ്‌നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റായിരുന്നു A7 മോഡലിന് സാംസംഗ് നൽ‍കിയിരുന്നത്. 10.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലെയാണ് ഗ്യാലക്‌സി A8ന് . സ്‌ക്രീൻ റെക്കോർ‍ഡിംഗ്, പാരെന്റ് കണ്‍ട്രോൾ‍ തുടങ്ങിയ ഫീച്ചറുകളും ടാബിൽ‍ സാംസംഗ് ഉൾ‍പ്പെടുത്തിയിട്ടുണ്ട്. ഡാറ്റാ സുരക്ഷയെ മുൻ‍നിർ‍ത്തി സാംസംഗിന്റെ സെക്യൂരിറ്റി പ്ലാറ്റ്‌ഫോമായ knox സേവനവും ടാബിൽ‍ ലഭിക്കും. 8 എംപിയുടെ പിൻ ക്യാമറയും 5 എംപിയുടെ സെൽ‍ഫി ക്യാമറും ടാബിൽ‍ ഉൾ‍ക്കൊള്ളിച്ചിട്ടുണ്ട്. 15 വാട്ട് ഫാസ്റ്റ് ചാർ‍ജിംഗ് പിന്തുണയ്ക്കുന്ന 7040 mAh ബാറ്ററിയാണ് ഗ്യാലക്‌സി A8ന് നൽ‍കിയിരിക്കുന്നത്.   

You might also like

Most Viewed