കിറ്റെക്സ് ഗ്രൂപ്പിനെ കർണാടത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി


ന്യൂഡൽഹി: കിറ്റെക്സ് ഗ്രൂപ്പിനെ കർണാടത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്സിന് എല്ലാ പിന്തുണയും വാഗ്‌ധാനം ചെയ്‌തതായി കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു. കിറ്റെക്സിലെ സാബു ജേക്കബിനോട് സംസാരിച്ചു. കേരളത്തിൽ ആയിരക്കണക്കിന് പേർക്ക് തൊഴില്‍ നൽകുന്ന അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്‌ധാനം ചെയ്‌തു. കർണാടകത്തിൽ നിക്ഷേപം നടത്തുന്നതിന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

കേരളത്തിൽ നിന്ന് കിറ്റെക്സിനെ ആട്ടിയോടിക്കുകയാണെന്ന് എംഡി സാബു.എം. ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിൽ‍ മറ്റൊരു വ്യവസായിക്കും ഈ ഗതി വരരുത്. പദ്ധതിയിൽ‍ നിന്ന് പിന്‍മാറുന്നുവെന്നറിയിച്ചിട്ടും സർക്കാർ‍ തിരിഞ്ഞു നോക്കിയില്ലെന്നും സാബു.എം.ജേക്കബ് പറഞ്ഞു.

You might also like

Most Viewed