ലഹരി ഉപയോഗം; സ്വർണക്കടത്ത് കേസിലെ പ്രതികളെ ജയിൽ മാറ്റാനൊരുങ്ങി കസ്റ്റംസ്


കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികൾ ജയിലിൽ ലഹരി ഉപയോഗിച്ചെന്ന് ജയിൽ വകുപ്പ് അധികൃതർ. റമീസും സരിത്തും ലഹരി ഉപയോഗിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൂജപ്പുര ജയിൽ സൂപ്രണ്ട് എൻഐഎ കോടതിയിൽ സമർപ്പിച്ചു. റമീസ് ലഹരി ഉപയോഗിക്കുന്പോൾ സരിത്ത് പോലീസ് വരാതെ കാവൽ നിൽക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.

അതേസമയം, പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കേസിലെ പ്രതികളെ ജയിൽ മാറ്റാനൊരുങ്ങുകയാണ് കസ്റ്റംസ്. സരിത്തിനേയും റമീസിനേയും കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാനാണ് ജയിൽ വകുപ്പിന്‍റെ റിപ്പോർട്ട് പരിഗണിച്ച് കസ്റ്റംസ് നീക്കം.

You might also like

  • Straight Forward

Most Viewed