ഇന്ത്യൻ സ്കൂൾ മെഗാഫെയർ; എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പു ഫലങ്ങൾ പ്രഖ്യാപ്പിച്ചു


ഇന്ത്യൻ സ്കൂൾ ബഹ്റൈൻ സ്റ്റാർ വിഷൻ ഈവന്റസിന്റെ സഹകരണത്തോടെ നടത്തിയ മെഗാ ഫെയർ 2022  എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പു  ഫലങ്ങൾ പ്രഖ്യാപ്പിച്ചു. നവംബർ 23, 24, 25 തീയതികളിൽ സ്‌കൂളിന്റെ ഇസ  ടൗൺ കാമ്പസിൽ നടന്ന മെഗാഫെയറിൽ അഭൂതപൂർവമായ ജനപങ്കാളിത്തമാണ് ഉണ്ടായത്. 
 
പരിപാടിക്ക് ശേഷം നവംബർ 27നാണ്  വ്യവസായ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥ  മിസ്. മറിയത്തിന്റെ (കൺസ്യൂമർ പ്രൊട്ടക്ഷൻ സ്പെഷ്യലിസ്റ്റ്, MOIC) മേൽനോട്ടത്തിൽ സ്കൂൾ കാമ്പസിൽ വെച്ച് നറുക്കെടുപ്പ് നടന്നത്.  ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സ്റ്റാർ വിഷൻ WLL ചെയർമാൻ സേതുരാജ് കടക്കൽ,  സെക്രട്ടറി  സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി, സംഘാടക സമിതി ജനറൽ കൺവീനർ ഷാനവാസ് പി കെ, ജനറൽ കോ-ഓർഡിനേറ്റർ വിപിൻ, പി.എം. എന്നിവരും വൈസ് പ്രിൻസിപ്പൽമാരും മറ്റ് ഫെയർ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. 
 
മർവ മൻസൂറിനാണ് ആദ്യ സമ്മാനമായ മിസ്തുബിഷി എഎസ്എക്സ് കാർ ലഭിച്ചത്. രണ്ടാം സമ്മാനമായ എംജിഫൈവ് കാർ ലഭിച്ചത് ഫാത്തിമത്തുൽ ഷഹർബാനുവിനാണ്. 

article-image
വിജയികളും സമ്മാനങ്ങളും 
 
1. Marwa Mansoor  (Ticket number 086007)-Mitsubishi ASX Car
2. Fathimathul Shaharbanu (Ticket number 109006)-MG5- Car
3. Banwarilal (Ticket number 001327) -Fridge
4. Ashraf K.P Muhammad (Ticket number 143849)- LED Television
5. Jayamol (Ticket number 036642)-Washing Machine
6. Joseph V Kurien (Ticket number 015571)-Nikon Camera
7. Yousuf (Ticket number 060387) - Microwave Oven
8. Unais T- (Ticket number 110063) Vacuum Cleaner
9. Vignesh Jeevan (Ticket number 138437)-Neo Glucometer
10. Ayrin  Mariyam Selimon (Ticket number 003711) -Kaminomoto Hair Care Gift Pack Japan

article-image

a

You might also like

Most Viewed