വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു


വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ഡിസംബർ 2ന് ജുഫെയർ ഒലിവ് ഹോട്ടലിൽ വെച്ച് വൈകീട്ട് 7.30ന് ക്രിസ്മസ് ലവ് എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ കേരള സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ അതിഥി ആയിരിക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും.

ജീവകാരുണ്യമേഖലയിൽ സംഘടന സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ബഹ്‌റൈൻ നാഷണൽ കൌൺസിൽ പ്രസിഡന്റ്‌ കോശി സാമുവേൽ അറിയിച്ചു. വൈസ് പ്രസിഡന്റ്‌ ഡോ ഷബാന ഫൈസൽ, ജനറൽ സെക്രട്ടറി പ്രതിഷ് തോമസ്, കോർഡിനേറ്റർ മുഹമ്മദ്‌ സാലി, ട്രെഷറർ അലിൻ ജോഷി, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി മാത്യു എന്നിവർ നയിക്കുന്ന 24 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈന് ഉള്ളത്. 

article-image

a

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed