ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ സമാപിച്ചു

ബഹ്റൈനിലെ ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഓണസദ്യയോടുകൂടി സമാപിച്ചു. വിശിഷ്ടാതിഥികൾ ഉൾപ്പെടെ 2500ഓളം പേർ ഓണസദ്യയിൽ പങ്കാളികളായി. പ്രശസ്ത പാചകവിദഗ്ധൻ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് സദ്യ തയാറാക്കിയത്. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഓണസദ്യ ഉദ്ഘാടനം ചെയ്തു.
അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടി, ഇറ്റാലിയൻ അംബാസഡർ പൗള അമാദേ, മലേഷ്യൻ അംബാസഡർ ഷസ്റിൽ സഹ്റിൻ, മുൻ മന്ത്രി അബ്ദുൽനബി അൽ ഷോല, കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസഫ് ലോറി, പ്രശസ്ത സാമൂഹിക പ്രവർത്തകൻ ഖലീൽ ദൈലാമി, ക്യു.ഇ.എൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ കെ.ജി. ബാബുരാജൻ, അമാദ് ഗ്രൂപ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ, ദാദാഭായ് സി.ഇ.ഒ അജിത് കുമാർ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സോമൻ ബേബി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്‍ലം തുടങ്ങിയവർ പങ്കെടുത്തു. ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കാനായി സഹകരിച്ചവർക്ക് പ്രസിഡണ്ട് കെ എം ചെറിയാൻ, സെക്രട്ടറി സതീഷ് ഗോപിനാഥ് എന്നിവർ നന്ദി രേഖപ്പെടുത്തി.
െം്ും