ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപനസമ്മേളനവും നവരാത്രി ആഘോഷപരിപാടികളുടെ ഉദ്ഘാടനവും


ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപനസമ്മേളനവും നവരാത്രി ആഘോഷപരിപാടികളുടെ ഉദ്ഘാടനവും ഈ ആഴ്ച്ച നടക്കും.  സെപ്തംബർ 29ന് നടക്കുന്ന ഓണാഘോഷപരിപാടികളുടെ സമാപനസമ്മേളനം സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും.

പൊതുസമ്മേളനത്തിന് ശേഷം മാജിഷ്യൻ സാമ്രാജ് ആന്റ് ടീം അവതരിപ്പിക്കുന്ന മാജിക്ക് ഷോയും ഉണ്ടായിരിക്കും.  സെപ്തംബർ 30ന് വൈകീട്ട് നടക്കുന്ന നവരാത്രി പരിപാടികളുടെ ഉദ്ഘാടന ചടങ്ങിലും മന്ത്രി വിഎൻ വാസവൻ പങ്കെടുക്കും. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയും ചടങ്ങിൽ അതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗായകൻ ഹരിഹരൻ ആന്റ് ടീം അവതരിപ്പിക്കുന്ന ഗാനമേളയും ഇതോടൊപ്പം അരങ്ങേറും. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ കേരളീയ സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം 2022 കൺവീനർ എം പി രഘു തുടങ്ങിയവർ പങ്കെടുത്തു.

article-image

ംപംപ

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed