പ്രദീപ് പുറവങ്കര / മനാമ
കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) കഴിഞ്ഞ നാല് ആഴ്ചകളായി ബഹ്റൈനിൽ നടത്തിവന്ന ക്രിസ്മസ് കരോൾ ഗൃഹസന്ദർശനങ്ങൾ ആഘോഷപൂർവ്വം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് 'കെ.പി.എ ക്രിസ്മസ് രാവ് 2025' എന്ന പേരിൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.