തു­രു­ന്പ് പി­ടി­ക്കു­ന്ന ആത്മീ­യത...


പ്രദീപ് പുറവങ്കര

തൂ­ണി­ലും തു­രു­ന്പി­ലും ദൈ­വത്തെ­ കാ­ണു­ന്ന, തന്റെ­യു­ള്ളി­ലും, മറ്റു­ള്ളവന്റെ­യു­ള്ളി­ലും ഈശ്വരനെ­ ദർ­ശി­ക്കു­ന്ന മഹത്താ­യ ഒരു­ സംസ്കാ­രമു­ള്ള രാ­ജ്യമാണ് നമ്മു­ടെ­ ഭാ­രതം. അതു­കൊ­ണ്ട് തന്നെ­ വി­ശ്വാ­സങ്ങൾ ഇവി­ടെ­ ഏറെ­യാ­ണ്. എന്തി­നെ­ ആരാ­ധി­ക്കണം, എന്തിന് ആരാ­ധി­ക്കണം എന്നത് നമ്മു­ടെ­ നാ­ട്ടിൽ വളരെ­ വ്യക്തി­പരമാ­യ കാ­ര്യവു­മാ­ണ്. പക്ഷെ­ ചി­ലർ­ക്ക് ഈ തി­രി­ച്ചറിവ് ലഭി­ക്കാ­ത്തത് കൊ­ണ്ട് പല ബഹളങ്ങളും ചി­ലപ്പോ­ഴോ­ക്കെ­ അരങ്ങേ­റു­ന്നു­. എന്തി­ലാ­ണോ­ ഒരാ­ൾ­ക്ക് ആശ്വാ­സം ലഭി­ക്കു­ന്നത് അത് തന്നെ­യാണ് വി­ശ്വാ­സമാ­യി­ മാ­റു­ന്നത്. മറ്റു­ള്ളവർ­ക്ക് വി­ഡ്ഢി­ത്തരമാ­യോ­, അന്ധവി­ശ്വാ­സമാ­യോ­ തോ­ന്നു­ന്നു­വെ­ങ്കിൽ പോ­ലും വി­ശ്വസി­ക്കു­ന്നവന് അത് അങ്ങി­നെ­യല്ല. ആൾ­ദൈ­വങ്ങൾ എന്ന് വി­ളി­ക്കു­ന്ന ധാ­രാ­ളം പേർ നമ്മു­ടെ­ ഇടയിൽ ജീ­വി­ച്ചു­ പോ­കു­ന്നു­ണ്ട്. അവരു­ടെ­ ആരാ­ധകരു­ടെ­ മു­ന്പിൽ വി­ശ്വസനീ­യമാ­യ പ്രവർ­ത്തനങ്ങൾ കാ­ഴ്ച്ചവെ­ക്കാൻ കഴി­യു­ന്നത് കൊ­ണ്ട് തന്നെ­ ഇത്തരം ആളു­കൾ­ക്ക് മു­ന്പോ­ട്ട് പോ­കാൻ മറ്റു­ ബു­ദ്ധി­മു­ട്ടു­കൾ ഒന്നും തന്നെ­യു­ണ്ടാ­കു­ന്നി­ല്ല.
പക്ഷെ­ ചി­ലരെ­ങ്കി­ലും ഇത്തരം ആത്മീ­യ ജീ­വി­തത്തി­നി­ടയിൽ ഗു­രു­തരമാ­യ കു­റ്റകൃ­ത്യങ്ങൾ നടത്തി­വരു­ന്നു­ എന്നതി­ന്റെ­ തെ­ളി­വാണ് ഹരി­യാ­നയി­ലെ­ ദേ­ര സച്ച ആശ്രമവു­മാ­യി­ ബന്ധപ്പെ­ട്ട് ഇപ്പോൾ പു­റത്ത് വന്നു­കൊ­ണ്ടി­രി­ക്കു­ന്ന വാ­ർ­ത്തകളും, അവി­ടു­ത്തെ­ തലവനാ­യ ഗു­ർ­മീത് റാം റഹീം സി­ംഗി­നെ­തി­രെ­ വന്ന കോ­ടതി­ വി­ധി­യും. ഇദ്ദേ­ഹത്തി­ന്റെ­ ആശ്രമത്തി­ലെ­ വനി­തകളെ­ ലൈംഗി­കമാ­യി­ ചൂ­ഷണം ചെ­യ്തു­വെ­ന്ന ആരോ­പണത്തിൽ കഴന്പു­ണ്ടെ­ന്നാണ് കോ­ടതി­ കണ്ടെ­ത്തി­യി­രി­ക്കു­ന്നത്. വി­ധി­യെ­ തു­ടർ­ന്ന് ഉത്തരേ­ന്ത്യൻ സംസ്ഥാ­നങ്ങളിൽ റാം റഹിം സിംഗി­ന്റെ­ ശി­ഷ്യർ അഴി‍­‍ഞ്ഞാ­ട്ടം തു­ടരു­കയാ­ണെ­ന്ന് വാ­ർ­ത്തകൾ സൂ­ചി­പ്പി­ക്കു­ന്നു­. ഇതിൽ മു­പ്പതോ­ളം പേർ മരി­ക്കു­കയും, 250ഓളം പേ­ർ­ക്ക് പരി­ക്കേ­ൽ­ക്കു­കയും ചെ­യ്തി­രി­ക്കു­ന്നു­. എത്രയോ­ പൊ­തു­മു­തലു­കൾ നശി­പ്പി­ക്കപ്പെ­ട്ടി­രി­ക്കു­ന്നു­. വളരെ­ വേ­ദനയു­ണ്ടാ­ക്കു­ന്ന കാ­ര്യമാ­ണി­ത്. ഈ സ്വാ­മി­യെ­ പറ്റി­യു­ള്ള എരി­വും, പു­ളി­പ്പും ഉള്ള മസാ­ല വാ­ർ­ത്തകളാണ് ഇന്ന് നമ്മു­ടെ­ മു­ന്പിൽ നി­റയു­ന്നത്. ഇന്ത്യൻ സ്വാ­മി­മാ­രിൽ ഇപ്പോൾ റോ­ക്ക് സ്റ്റാർ പദവി­യു­ള്ള ഈ പഞ്ചനക്ഷത്ര ബാ­ബയെ­ പറ്റി­യു­ള്ള ഇത്തരം കഥകൾ ആവേ­ശത്തോ­ടെ­ വാ­യി­ച്ച് തള്ളു­ന്പോ­ഴും രാ­ജ്യത്തെ­ നീ­തി­ന്യാ­യ സംവി­ധാ­നത്തെ­ മുൾമു­നയിൽ‍ നി­ർ‍­ത്തു­ന്ന ഈ കള്ള സന്യാ­സി­യു­ടെ­ കപട ആത്മീ­യത വളർ­ത്താൻ നമ്മു­ടെ­ സമൂ­ഹവും ഭരണകൂ­ടവും രാ­ഷ്ട്രീ­യ മേ­ലാ­ളന്‍മാ­രും എത്രമാ­ത്രം സംഭാ­വന ചെ­യ്തി­രി­ക്കണം എന്നാണ് നമ്മെ­ ആശങ്കപ്പെ­ടു­ത്തേ­ണ്ട കാ­ര്യം. ഓരോ­ കാ­ലത്തും അധി­കാ­രത്തി­ന്റെ­ കേ­ന്ദ്രങ്ങൾ­ക്ക് ഒപ്പമാ­യി­രു­ന്നു­വത്രെ­ ഇയാൾ. തന്റെ­ കച്ചവടം നന്നാ­യി­ നടത്തി­ കൊ­ണ്ടു­പോ­കാൻ പ്രാ­പ്തനാ­യി­രു­ന്നു­ ഇയാൾ എന്നർ­ത്ഥം. ആൾ­ദൈ­വങ്ങളെ­ ഇഷ്ടപ്പെ­ടു­ന്ന സമൂ­ഹം ദൈ­വത്തി­ന്റെ­ സ്വന്തം നാ­ട്ടി­ലു­മു­ണ്ടെ­ന്ന് അറി‍­‍ഞ്ഞാണ് ഈ സ്വാ­മി­ കേ­രളത്തിൽ ആശ്രമം പണി­യാൻ ശ്രമി­ച്ചത്. ഇതി­നാ­യി­ വാ­ഗമണി­ലും, വയനാ­ട്ടി­ലും അദ്ദേ­ഹം ഭൂ­മി­ വാ­ങ്ങി­യി­രു­ന്നവത്രെ­.
പലപ്പോ­ഴും മതസ്ഥാ­പനങ്ങൾ എല്ലാ­ത്തി­നും മു­കളി­ലാ­ണെ­ന്ന ധാ­രണയി­ലാണ് പ്രവർ­ത്തി­ച്ചു­വരു­ന്നത്. വി­ശ്വാ­സത്തി­ന്റെ­ മേ­ലങ്കി­ പു­തപ്പി­ച്ചത് കൊ­ണ്ട് തങ്ങളു­ടെ­ മീ­തെ­ ആരും പറക്കി­ല്ലെ­ന്ന ഉത്തമബോ­ധ്യത്തി­ലാണ് ഇത്തരം സ്ഥാ­പനങ്ങളു­ടെ­ മേ­ധാ­വി­കൾ കഴി­യു­ന്നത്. ലൈംഗി­കതയു­മാ­യി­ ബന്ധപ്പെ­ട്ടു­ള്ള വി­വാ­ദങ്ങൾ മതസ്ഥാ­പനങ്ങളി­ലു­ണ്ടാ­കു­ന്നതും ഇതാ­ദ്യമാ­യി­ട്ടല്ല. എങ്കി­ലും കക്ഷി­ രാ­ഷ്ട്രീ­യ ഭേ­ദമി­ല്ലാ­തെ­ നമ്മു­ടെ­ രാ­ഷ്ട്രീ­യ നേ­താ­ക്കൾ‍ ഈ ആൾ­ദൈ­വങ്ങൾ‍­ക്ക് പല കാ­ലങ്ങളാ­യി­ നൽ­കി­ വരു­ന്ന സാ­മൂ­ഹ്യ അംഗീ­കാ­രമാണ് അവർ­ക്ക് കു­റ്റകൃ­ത്യങ്ങൾ നടത്തു­വാ­നു­ള്ള മു­തൽ മു­ടക്ക്. അതു­പയോ­ഗി­ച്ചാണ് ആത്മീ­യതയു­ടെ­ വ്യാ­ജ നി­ർ­മ്മി­തി­കൾ ഈ കള്ള സ്വാ­മി­യെ­ പോ­ലെ­യു­ള്ളവർ കെ­ട്ടി­പ്പടു­ക്കു­ന്നത്. അതേ­സമയം ആത്മീ­യത പൂ­ർ­ണമാ­യും കച്ചവടമാ­ക്കാ­ത്തവരും ഈ ലോ­കത്ത് ഇന്ന് ധാ­രാ­ളമു­ണ്ട്. വളരെ­ ഉയർ­ന്ന ചി­ന്തകളു­ള്ള ഇത്തരം വ്യക്തി­കൾ എല്ലാ­ മതങ്ങളി­ലും സജീ­വവു­മാ­ണ്. പക്ഷെ­ ഗു­ർ­മീത് റാം റഹീം സി­ംഗിനെ പോ­ലെ­യു­ള്ള കള്ളനാ­ണയങ്ങൾ ഈ ഒരു­ മേ­ഖലയിൽ വളർ­ന്ന് പന്തലി­ക്കു­ന്പോൾ പലപ്പോ­ഴും നല്ലവരെ­ പോ­ലും മ‍ഞ്ഞകണ്ണാ­ടി­ വെ­ച്ച് കാ­ണേ­ണ്ടി­ വരു­ന്നു­ എന്നതാണ് സത്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed