പുതുവത്സര ദിനത്തിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് യുഎഇ


പുതുവത്സര ദിനത്തിൽ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി. 7 ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾക്ക് ഇളവ് ബാധകമല്ല. യുഎഇയിൽ പുതുവത്സരാഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് പ്രഖ്യാപനം. അതേസമയം ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഗതാഗത നിയന്ത്രണവും പൊതുഗതാഗത ഷെഡ്യൂളുകളും പ്രഖ്യാപിച്ചു.

പുതുവർഷത്തോടനുബന്ധിച്ച് അബുദാബിയിലെ എല്ലാ റോഡുകളിലും തെരുവുകളിലും തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്ക് അബുദാബി പൊലീസ് നിരോധനം പ്രഖ്യാപിച്ചു. ഇതിൽ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, മുസ്ഫ പാലം, സെക്ഷൻ ബ്രിഡ്ജ് എന്നിവ ഉൾപ്പെടുന്നു.

2022 ഡിസംബർ 31 ശനിയാഴ്ച രാവിലെ 7 മണി മുതൽ 2023 ജനുവരി 1 ഞായറാഴ്ച രാവിലെ 7 മണി വരെ നിരോധനം നടപ്പിലാക്കുമെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിലെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മഹ്മൂദ് യൂസഫ് അൽ−ബലൂഷി വിശദീകരിച്ചു.

article-image

dryry

You might also like

  • Lulu Exchange
  • Straight Forward

Most Viewed