ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ഏഴു കോടി


ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. ദുബൈ വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന സാബു ആലമിറ്റത്താണ് 365-ാമത് സീരിസില്‍ വിജയിയായത്. ജൂലൈ 25ന് ഇദ്ദേഹം വാങ്ങിയ 4465 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിലാണ് 57കാരനായ സാബുവിന് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ ഭാഗ്യം പരീക്ഷിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരം സ്വദേശിയായ സാബു ബെംഗളൂരുവിലാണ് സ്ഥിരതാമസം. പ്രവീണയാണ് ഭാര്യ. ഏകമകള്‍ നൂപുര്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed