ഇന്ത്യയിൽ 43,393 പുതിയ കൊവിഡ് കേസുകൾ‍; 911 മരണം


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ‍ 43,393 പുതിയ കൊവിഡ് കേസുകൾ‍ സ്ഥിരീകരിച്ചു. 911 പേർ‍ മരിച്ചതോടെ കൊവിഡ് ബാധിച്ചുൾള ആകെ മരണസംഖ്യ 4,05,939 ആയി.

17,90,708 സാന്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 4,4459 പേർ‍ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,98,88,284 ആയി. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,52,950 ആയി. നിലവിൽ‍ 458727 പേരാണ് ചികിത്സയിലുള്ളത്.

You might also like

Most Viewed