യുഎഇയിൽ കോവിഡ് മരണസംഖ്യ ഉയരുന്നു; ഇന്ന് 14 മരണം
ദുബൈ: യുഎഇയിൽ കോവിഡ് മരണസംഖ്യ ഉയരുന്നു. ഇന്ന് 14 പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണ് ഇത്. മരണസംഖ്യ 900 കടന്നു. 14 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ യു എ ഇയിലെ മരണസംഖ്യ 902 ആയി. കഴിഞ്ഞവർഷം മേയ് പത്തിനാണ് യു എ ഇയിൽ ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത്. അന്ന് 13 പേരുടെ മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ ശരാശരി പത്ത് പേർ മരിച്ചു എന്നാണ് കണക്കുകൾ. പ്രതിദിന കോവിഡ് ബാധിതരുടെ കണക്കുകളും മൂവായിരത്തിന് മുകളിലാണ്. ഇന്ന് 3,251 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതർ 3,20,126 ആയി. 3,860 പേർക്ക് രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണം 2,97,040 ലെത്തി. നിലവിൽ 22,184 പേരാണ് ചികിൽസയിൽ കഴിയുന്നത്.



