ചൈനയുമായുള്ള ചർച്ചകളിൽ പരിഹാരമായില്ലെന്ന് പ്രതിരോധ മന്ത്രി


ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. എന്നാൽ സൈനിക, നയതന്ത്ര തലത്തിലുള്ള ചർച്ചകളിൽനിന്ന് അർത്ഥവത്തായ ഒരു പരിഹാരവും പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ അതേ സാഹചര്യം നിലനിൽക്കുകയാണെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാജ്നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യയും ചൈനയും അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടി. സൈനിക തലത്തിലുള്ള അടുത്തഘട്ട ചർച്ചകൾ നടക്കും. സൈനിക വിന്യാസത്തിൽ ഇന്ത്യയും കുറവ് വരുത്തിയിട്ടില്ല. ചർച്ചകളിലൂടെ നല്ല ഫലമുണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

You might also like

Most Viewed