അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടിയുടെ സമ്മാനം ഇന്ത്യക്കാരന്
അബുദാബി: ഇന്ന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഒന്നാം സമ്മാനം ഇന്ത്യക്കാരന്. കുവൈത്തില്‍ ജോലി ചെയ്യുന്ന നോബിന്‍ മാത്യുവിനാണ് 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ് ലഭിച്ചത്. ബി.എം.ഡബ്ല്യൂ കാറിനായുള്ള ഡ്രീം കാര്‍ സീരിസ് നറുക്കെടുപ്പിലടക്കം ഇന്ന് സമ്മാനം ലഭിച്ച 11 പേരില്‍ പത്തും ഇന്ത്യക്കാരാണ്.



